വർഷങ്ങളായി തെരുവിൽ കഴിഞ്ഞ 90-കാരൻ ദാമുവിന് ആശ്രയമൊരുക്കി തലശ്ശേരി കൂട്ടം ഫേസ്ബുക് കൂട്ടായ്മ

തലശ്ശേരി :പത്തുവര്ഷത്തിലേറെയായി തെരുവിൽ കഴിഞ്ഞിരുന്ന ഏകരത്തു പീടികയിലെ ദാമുവിനെ (90) തലശ്ശേരി

കൂട്ടം ഫേസ്ബുക് കൂട്ടായിമയും ജനമൈത്രി പോലീസും ചേർന്ന് വയനാട് പിണങ്ങാട് പീസ് വില്ലേജിലേക് മാറ്റി .ലോഡ്ജിൽ ജോലി ചെയ്യ്തിരുന്ന ദാമു പത്തുവർഷമായി പീടിക വരാന്തയിലായിരുന്നു താമസം യാദൃശ്ചികമായാണ് തലശ്ശേരി കൂട്ടം അംഗവും അറിയപ്പെടുന്ന മിമിക്രി കലാകാരനുമായ സുഹാസ് പാനൂർ ദാമുവിനെ കണ്ടുമുട്ടിയത് പിന്നീട് കൂട്ടം അംഗങ്ങളായ അസിത ,നവീൻ മാധവൻ ,സുജിഷ ,ഷാംറീസ്‌ എന്നിവർ ചേർന്ന് തലശ്ശേരി ജനമൈത്രി പോലീസ് എസ്‌ഐ നജീബിന്റെ സഹകരണത്തോടെ ദാമുവിനെ വയനാട്‌ പീസ് വില്ലേജിൽ എത്തിച്ചത് .
നവമാധ്യമങ്ങൾ എന്നും നന്മയ്ക്കായി ഉപയോഗിക്കാം എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് തലശ്ശേരി കൂട്ടം എന്ന ഫേസ്ബുക് കൂട്ടായിമയും അതിലെ അംഗങ്ങളും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: