വൃക്ക മാറ്റിവച്ചവര്‍ക്ക് മരുന്നുകള്‍ സൗജന്യ മായി നല്‍കുന്ന പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

ജില്ല യിലെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആവശ്യ മായ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെവാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തിയാണ് ഇത് നടപ്പി ലാക്കുക.വൃക്കരോഗവുമായിബന്ധപ്പെട്ട മരുന്നുകള്‍ കുറഞ്ഞ നിര ക്കില്‍ ലഭ്യ മാക്കുന്നതിന് ജില്ലാആശുപത്രിയോടനുബ ന്ധിച്ച് പ്രത്യേക ഫാര്‍മസി തുടങ്ങാനും ജില്ലാ പഞ്ചായത്തിന്പദ്ധതിയു െന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ളസ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വഴിയാണ്പദ്ധതി നടപ്പിലാക്കുക. പദ്ധതി യിലേക്ക് ലഭി ക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പിലാ ക്കുന്നതിന്റെ മുന്നോടിയായി ജില്ല യിലെ വൃക്ക മാറ്റിവയ്ക്കല്‍ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെഅധ്യക്ഷതയില്‍ ചേര്‍ന്നു. വൃക്കമാറ്റിവച്ചവരില്‍ ചിലര്‍ അവരുടെ പ്രയാസ ങ്ങള്‍ പങ്കുവച്ചപ്പോള്‍കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. മാസത്തില്‍ കഴിക്കുന്ന ശരാശരി20,000 രൂപയുടെ മരുന്നുകളുടെ ബലത്തിലാണ് ശിഷ്ടജീവിതം മുന്നോട്ടുനീക്കു ന്നത്.ശരീരം തള രുന്നതോടെ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.ചെറിയ മറ്റ് അസുഖങ്ങള്‍ പോലും വലിയ പ്രതിസ ന്ധികളായി മാറുന്നു. ചികില്‍സാചെലവിനൊപ്പം വീട്ടുകാര്യങ്ങളും മക്കളുടെ പഠ നമുള്‍പ്പെടെയുള്ള വയും വരുമ്പോള്‍ഏതെങ്കിലും ഒന്ന് മാറ്റിവയ്‌ക്കേിവരുന്ന സ്ഥിതിയാണെന്ന് സംസാരിച്ചവര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: