പ്രതിഭകളെ ആദരിക്കുകയും,ഹജ്ജാജികൾക്ക് യാത്രയയപ്പും നൽകി

എടക്കാട്: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് യാത്രയയപ്പും 2017-18 SSLC, Plus2,CBSE, സമസ്ത പൊതു പരീക്ഷ,നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കുകയും കാഷ് അവാർഡ് നൽകുകയും, ഡോക്ടർ വിരുദ്ധം നേടി പ്രാക്ടീസ് ചെയ്യുന്ന ഡോ: സുമയ്യ ബഷീറിന് സ്വീകരണം നൽകുകയും, ആദരിക്കുകയും ചെയ്തു.. എടക്കാട് മുനീറുൽ ഇസ്ലാം മദ്റസ ഹാളിൽ മഹൽ മുസ്ലിം ജമാ-അത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ മഹൽ സിക്രട്ടറി എ.പി.ശാഫി അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ യൂനിവേഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാർ കെ.പി.മുഹമ്മദ് പരിപാടി ഉൽഘാടനം ചെയ്തു.. ആത്മീയ ഭൗതിക വിദ്യാഭ്യാസം സമന്വയപ്പിച്ച് കാലിക സംഭവ വികാസങ്ങളിൽ സമന്വയത കൈവരിച്ച് വിദ്യാഭ്യാസ മേഖലയിൽ കാലുറപ്പിച്ച് പ്രവർത്തിക്കണമെന്ന് ബഹു: കണ്ണൂർ യൂനിവേഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാർ കെ.പി മുഹമ്മദ് പറഞ്ഞു.. പരിപാടിയിൽ മുഹമ്മദ് കോയമ്മ തങ്ങൾ പ്രാർത്ഥന നടത്തി റഹീം വാഫിതാഴെക്കോട്, പി.അബ്ദുൾ മജീദ്, എം.കെ.അബൂബക്കർ, സി.കെ.റഷീദ് എന്നിവർ സംസാരിച്ചു. അഡ്വ: ടി.ഷാഹുൽ ഹമീദ് സ്വാഗതവും, മുനീർ പാച്ചാക്കര നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: