ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ പൂർണതോതിൽ വിജയിക്കണമെങ്കിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വേണം: കെ.വി.സുമേഷ്
മാലിന്യ സംസ്ക്കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ പൂർണതോതിൽ വിജയിക്കണമെങ്കിൽ വിവിധ വകുപ്പുകളും ഏജൻസികളും തമ്മിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നടന്ന ജില്ലാതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.