കണ്ണീരും കണക്കും തീർക്കാൻ ഇന്ന് ബെല്‍ജിയം – ഇംഗ്ലണ്ട് ലൂസേര്‍സ് ഫൈനല്‍ പോരാട്ടം

മോസ്ക്കോ; ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാവാൻ ഇംഗ്ലണ്ടും ബെൽജിയവും ഇന്ന് നേർക്കുനേർ പോരാടും. ഗ്രൂപ്പ് ഘട്ടത്തിൽ എതിരിട്ടപ്പോള്‍ വിജയിച്ചതിന്‍റെ മുൻതൂക്കവുമായാണ് ബെൽജിയം കളത്തിലെത്തുന്നത്. അതേസമയം അന്നത്തെ പരാജയത്തിന്‍റെ കണക്ക് തീര്‍ക്കലാകും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ഒപ്പം കലാശക്കളിക്ക് ഇടം കണ്ടാത്താനാവാത്തതിന്‍റെ കണ്ണീര്‍ മായ്ച്ച് കളയാനും ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണ്.ഫൈനലർഹിച്ചവരാണ് സെന്‍റ്പീറ്റേഴ്സ് ബർഗിൽ നാളെ അവസാന മത്സരത്തിനിറങ്ങുന്നത്. മൂന്നാം സ്ഥാനത്തിന് പകിട്ട് പോരെന്ന് അറിയാമെങ്കിലും കളിക്കാനിറങ്ങുന്നവർക്ക് ജയിച്ചേ പറ്റൂ. മൂന്നാം സ്ഥാനത്തിനായി മുൻപൊരിക്കൽ മാത്രം പോരാടിയ ചരിത്രം ഇംഗ്ലണ്ടിനും ബെൽജിയത്തിനുമുണ്ട്. മുൻ അനുഭവങ്ങളിൽ കിട്ടിയത് നാലാം സ്ഥാനം മാത്രം .പ്രീ ക്വാര്ട്ടറിലും, ക്വാര്ട്ടറിലും ജയിച്ചുകയരിയ രണ്ട് ടീമുകളും സെമിയില് മികച്ച എതിരാളികള്ക്ക് മുന്നില് തറ പറ്റുകയായിരുന്നു. ടൂര്ണമെന്റിലെ കറുത്ത കുതിരകളെന്ന വിളിപ്പേരുമായെത്തി ബ്രസീലിനെ അടക്കം തൊല്പ്പിച്ച് മുന്നേറിയ ബെല്ജിയത്തിന് സെമിയില് ഫ്രാന്സിന്റെ പ്രതിരോധ കോട്ട പൊട്ടിക്കാന് കഴിയാതെ പോയതാണ് തിരിച്ചടിയായത്.അവരുടെ വന് തോക്കുകളായ ഈഡന് ഹസാര്ഡും, ലുക്കാക്കുവും, ഡിബ്രൂയിനും നിഴല് മാത്രമായി പോയതും ബെല്ജിയത്തിന് തിരിച്ചടിയായി. പോരായ്മകള് പരിഹരിച്ചാണ് ലൂസേഴ്സ് ഫൈനലില് ബെല്ജിയം ഇറങ്ങുക. സസ്പെന്ഷന് മൂലം സെമിയില് പുറത്തിരുന്ന തോമസ് മ്യൂനിയര് തിരികെ എത്തുന്നതും അവര്ക്ക് കരുത്താണ്.മറുവശത്ത് ക്രൊയേഷ്യയുടെ പരിചയ സമ്ബത്തിന് മുന്നില് തകര്ന്ന് പോയ ഇംഗ്ലണ്ടിന് അഭിമാനം രക്ഷിക്കാന് മൂന്നാം സ്ഥാനമെങ്കിലും കൂടിയേ തീരു.ഭാവിയുടെ ടീമെന്ന് വിലയിരുത്തപ്പെട്ട ഇംഗ്ലണ്ടിന് യുവത്വം തന്നെയാണ് കരുത്ത് സെമിയില് കാലിന് പരുക്കേറ്റ കീരന് ട്രിപ്പ്യാര്ഡിനെ പുറത്തിരുത്തിയാകും ഇംഗ്ലണ്ട് മാനേജര് സൗത്ത് ഗോര്ര് ടീമിനെ ഇറക്കുക. ഇതുവരെ കാര്യമായ അവസരങ്ങള് ലഭിക്കാതിരുന്ന ലോഫ്റ്റസ് ചീക്ക്, ഫാബിയന് ഡെഫ്, ഗാരി കാഹില് തുടങ്ങിയവര്ക്കും ഇന്ന് അവസരം നല്കാന് സാധ്യതയുണ്ട്.സെമിയില് മങ്ങിപ്പോയ നായകന് ഹാരികെയ്നും ഇന്ന് നിര്മായകം തന്നെ. കെയ്ന് ടീമിനെ പ്രചോദിപ്പിക്കാന് കഴിഞ്ഞില്ല എന്ന് നാട്ടില് വിമര്ശനങ്ങള് ഉയര്ന്നിരുന്നു. ഗോല്ഡന് ബൂട്ട് ഉറപ്പിക്കാന് കെയ്ന് കിട്ടുന്ന അവസാന അവസരം കൂടിയാണ് ലൂസേര്‍സ് ഫൈനല്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: