ചെങ്ങൽവെസ്റ്റ്-പള്ളികണ്ടം-മുട്ടുകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

ഏഴോം ഗ്രാമപഞ്ചായത്തിലെ പ്രധാന തീരദേശ റോഡായ ചെങ്ങൽ വെസ്റ്റ്-പള്ളികണ്ടം-മുട്ടുകണ്ടി റോഡിന്റെ ഒന്നാംഘട്ട  ഉദ്ഘാടനം എം വിജിൻ എം എൽ എ  നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി.
റോഡ് നവീകരണത്തിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ച 63.30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 610 മീറ്റർ മെയിൻ റോഡും 320 മീറ്റർ ഒന്നാം ബ്രാഞ്ച് റോഡും 85 മീറ്റർ രണ്ടാം ബ്രാഞ്ച് റോഡും ഉൾപ്പെടെ ആകെ  1015 മീറ്റർ റോഡാണ് നവീകരിച്ചത്. ആദ്യ ഭാഗത്ത് 210 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലും ടാറിംഗ് ചെയ്തു. ബാക്കി ഭാഗങ്ങളിൽ ക്വാറിമാക്ക് വിരിച്ച്  പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചു. രണ്ട് കൾവർട്ടുകളും ആദ്യ ഭാഗങ്ങളിൽ ഗാർഡ് സ്റ്റോണും ചെയ്ത് നവീകരിച്ചിട്ടുണ്ട്.ഈ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക്  44.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ടൂറിസം വികസനത്തിനും റോഡ് സഹായകരമാവും. ചടങ്ങിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സി എഞ്ചിനീയർ  മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി മുഹമ്മദ് റഫീഖ്, ഏഴോം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി അനിൽകുമാർ, പി കെ വിശ്വനാഥൻ, പി ദിനേശൻ, ജസ്സീർ അഹമ്മദ്, സി വി കുഞ്ഞിരാമൻ, കെ വി ബാലൻ മാസ്റ്റർ, സി ഒ പ്രഭാകരൻ, കെ പി മോഹനൻ, എ ടി മനോഹരൻ, എം ടി മൃദുല എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: