വിദേശത്ത് ജോലി വാഗ്ദാനം നൽകി അഞ്ച് ലക്ഷം തട്ടിയെടുത്ത മൂന്ന് പേർക്കെതിരെ കേസ്..

ബദിയടുക്ക : വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ അഞ്ച് ലക്ഷം തട്ടിയെടുത്തതായ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്.ബദിയടുക്ക മുക്കം പാറ സ്വദേശി ടോം തോമസിൻ്റെ പരാതിയിലാണ് തൃശൂരിലെ ഹലാൽ ഓവർസീസ് കൺസൾട്ടൻസി സ്ഥാപന പങ്കാളികളായ ശരത് പാൽ, എം.കെ..മോഡി, മൊഹ്സിൻ മുഹമ്മദ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തത്. റെഡി ടു ഫ്ലൈ എന്ന വാട്സ് കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തിച്ച കമ്പനിയുടെ ജോലി വാഗ്ദാനപരസ്യം കണ്ട്ഇക്കഴിഞ്ഞ ഫെബ്രവരി മാസം മുതൽ മെയ് വരെയുള്ള കാലയളവിലാണ് പല പ്രാവശ്യമായി പരാതിക്കാൻ ക്രൊയേഷ്യയിലേക്ക് ജോലി വാഗ്ദാനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പണം കൈമാറിയത്. അറിയിച്ചിരുന്നകാലാവധിയായിട്ടുംപിന്നീട് ജോലിക്കുള്ള വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.