മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ


പയ്യന്നൂർ: മാരക ലഹരി മരുന്നായ
മെത്താഫിറ്റാമിനു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പയ്യന്നൂരിൽ വിൽപനക്കെത്തിയതിമിരി പെരിങ്ങാലയിലെ കെ.മുബഷീറിനെ (23) യാണ്
റേഞ്ച് എക്സൈസ്ഇൻസ്‌പെക്ടർ എൻ. വൈശാഖും സംഘവും അറസ്റ്റ് ചെയ്തത് . പയ്യന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് 1.2 ഗ്രാം മെത്താഫിറ്റമിനു മായി യുവാവിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന യിലാണ് പ്രതി പിടിയിലായത്. തിമിരി, ചെറുപാറ ഭാഗങ്ങളിലെ സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.റെയ്ഡിൽ
അസി. എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസ്, പ്രിവൻ്റീവ് ഓഫീസർ സജിത്ത് കുമാർ.ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പീതാബരൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷിജു, വിജിത്ത്, സൂരജ് സജിൻ, മനോജ്‌ കെ. ടി. എൻ, വനിതാ ഓഫീസർ സുനിത, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: