കഞ്ചാവുമായി യുവാവ് പിടിയിൽ

പാപ്പിനിശേരി:കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പി ലാത്തറ പെരിയാട്ട് സ്വദേശികരിക്കൻ കുഴിയിൽ വീട്ടിൽ വിജയ് കുമാറിനെ (27)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 23 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ടി, ബഷീർ ടി, സിവിൽ എക്സൈസ് ഓഫീസർ മാരായ ജിതേഷ് സി, രജിരാഗ്, സനീബ് കെ , കലേഷ് എന്നിവരും ഉണ്ടായിരുന്നു.