സെൻട്രൽ പൊയിലൂർ ഭാഗത്ത് എക്സൈസിൻ്റ പരിശോധന; 200 ലിറ്റർ വാഷ് കണ്ടെടുത്ത് വാറ്റ് കേന്ദ്രം തകർത്തു.

കൂത്തുപറമ്പ് എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ.കെ.നജീബിൻ്റെ നേതൃത്വത്തിൽ സെൻട്രൽ പൊയിലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റ് കേന്ദ്രവും കണ്ടെത്തി. 200 ലിറ്റർ കൊള്ളുന്ന ബാരലിൽ ധാന്യങ്ങൾ , വെല്ലം എന്നിവ ചേർത്ത 200 ലിറ്റർ വാഷാണ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രിവൻ്റീവ് ഓഫിസർ കെ.അശോകൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രോഷിത്ത്.പി,പ്രജീഷ് കോട്ടായി, ബിജേഷ്.എം ,പ്രനിൽ കുമാർ, ശജേഷ്.സി.കെ, സുബിൻ.എം എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.