സമ്പൂർണ്ണ ക്ഷയരോഗ ബോധവൽക്കരണ പഞ്ചായത്ത് തല പ്രഖ്യാപനം;എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സമ്പൂർണ്ണ ക്ഷയരോഗ ബോധവൽക്കരണപഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഊർജ്ജിത ക്ഷയരോഗ ബോധവൽക്കരണ പദ്ധതികൾ നടപ്പിലാക്കി. പഞ്ചായത്തിലെ 5120 വിടുംകളിൽ 6000 ബോധവൽക്കരണ നോട്ടീസും 13500 ചോദ്യ വലിയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും നേത്യത്വത്തിൽ 92 ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് വിതരണം ചെയ്തു.14 വാർഡിൽ നിന്ന് ചോദ്യാവലി പത്രിക വിജയികളായ 28 പേർക്ക് ചടങ്ങിൽ വെച്ച് സമ്മാനം നൽകി. രോഗലക്ഷണമുള്ളവരെ വീടുകളിൽ നിന്ന് കണ്ടെത്തി കഫ പരിശോധക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്യത്തിൽ മുഴുവൻ വീടുകളിലേക്കും ഒരേ സമയം ക്ഷയരോഗ സന്ദേശം എത്തിക്കുന്നത്. മ്പൂർണ്ണ ക്ഷയരോഗ ബോധവൽക്കരണം പഞ്ചായത്ത് തല പ്രഖ്യാപനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ പി.ഇ. വിജയൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ.വി ഗിരീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി.പ്രകാശൻ, പയ്യന്നൂർ ടി.ബി.യൂണിറ്റ് സീനിയർ ലാബ് ടെക്നീഷ്യൻ പി.പി. ഷാഹിന, ജെ.ച്ച്.ഐ . എ.വി. സന്തോഷ് കുമാർ തുടങിയവർ സംസാരിച്ചു.