ബൈക്കിടിച്ച് തോട്ടട കരാറിനകം ബേങ്ക് ജീവനക്കാരി മരിച്ചു

തലശേരി: ബൈക്കിടിച്ച് വയോധിക മരണമടഞ്ഞു തോട്ടട കരാറിനകം സർവീസ് സഹകരണ ബേങ്കിൻ്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പർ ജോലിക്കാരിയായ ആദികടലായിലെ കുഴിപ്പള്ളി ഹൗസിൽ കമലയാണ് (68) ബൈക്കിടിച്ച് മരിച്ചത്.

ഇന്ന് പുലർച്ചെ വീട്ടിന്നടുത്ത ലീഡേർസ് കോളേജിന് മുന്നിൽ വെച്ചാണ് ബൈക്കിടിച്ചത് .റോഡിൽ വീണ് കിടന്ന കമലയെ അതു വഴി ഓട്ടോറിക്ഷയിൽ മരംമുറിക്കാൻ പോവുകയായിരുന്ന അനിലും നൗഷാദും ചേർന്ന് അവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കണാരൻ – കല്യാണി ദമ്പതികളുടെ മകളാണ് അവിവാഹിതയായ കമല. സഹോദരങ്ങൾ: ഫൽഗുനൻ പരേതരായ രോഹിണി, ശാന്ത. മൃതദേഹം ജില്ലാ ആശുപത്രിയിൽ . കണ്ണുർസിറ്റി പൊലിസ് കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: