പാലാപ്പറമ്പിൽ അജ്ഞാത ജീവി വളർത്തു കോഴികളെ കടിച്ചു കൊന്നു.

ഇരിട്ടി: എടക്കാനം പാലാപ്പറമ്പിൽ കല്യാണിപുരം പി.ദിനേശൻ്റെ വീട്ടിലെ ഇരുപതോളം വളർത്തു കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ദിനേശന്റെ ഭാര്യയ്ക്ക് സ്വയംതൊഴിൽ സംരഭമായി കുടുംബശ്രീ പദ്ധതി മുഖേന ലഭിച്ച പൂർണ്ണ വളർച്ചയെത്തിയ കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വലിയ മരക്കൂടിലാക്കി സംരക്ഷിച്ചിരുന്ന കോഴികളെ ഇന്നലെ പുലർച്ചെയാണ് ഉടലും തലയും വേർപെട്ട നിലയിൽ ചത്തു കിടക്കുന്നതായി കണ്ടതെന്ന് വീട്ടുടമ ദിനേശൻ പറഞ്ഞു.