പ്രവാചകനെ നിന്ദിക്കുന്നവർക്ക് നിക്ഷിപ്ത താത്പര്യം

കണ്ണൂർ: സമൂഹത്തിൽ വിഭാഗീയതയും കലാപവുമുണ്ടാക്കി സംഘർഷമുണ്ടാക്കാനാണ് പ്രവാചകനെ നിന്ദിക്കാൻ ചിലർ രംഗത്തെത്തിയിരിക്കുന്നതെന്ന് കെ.എൻ.എം. മർകസുദ്ദഅവ ജില്ലാ പ്രതിനിധിസംഗമം അഭിപ്രായപ്പെട്ടു. ‘സത്യസാക്ഷ്യത്തിന് സമവായങ്ങളില്ല’എന്ന സന്ദേശവുമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന ഖജാൻജി എം. അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സി.സി. ശക്കീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ പാലക്കോട്, സി. മമ്മു, ഡോ. അബ്ദുൽ ജലീൽ ഒതായി, റാഫി പേരാമ്പ്ര, സഹദ് ഇരിക്കൂർ, സി.ടി. ആയിഷ, ടി.പി. റുസീന, ജസീൻ നജീബ്, ബാസിത്ത് തളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.