ശക്തമായ മഴയിൽ കനത്ത നാശനഷ്ടം: അണിയാരത് ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു

പാനൂർ മേഖലയിലെ പുല്ലൂക്കര അണിയാരത് വയലിൽ വെള്ളം കയറിയതിനെ തുടർന്ന് കൂട്ടുകാരോടൊപ്പം വെള്ളം കാണാൻ പോയ

വിദ്യാർത്ഥി അടിതെറ്റി വയലിൽ വീണു മുങ്ങി മരിച്ചു..അണിയാരത് കുക്കിംഗ്‌ തൊഴിലാളി നൗഷാദിന്റെ 9 വയസ്സുള്ള മകനാണ് മരണപ്പെട്ടത്.കൂറ്റുകാരോടൊപ്പം കുളിക്കുന്നതിനിടെ യായിരുന്നു അപകടം.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശ നഷ്ടങ്ങൾ രേഖപ്പെടുത്തി. പല മേഖലയിലും വെള്ളം കയറിയതിനെ തുടർന്ന് കച്ചവടസ്ഥാപനങ്ങൾ പൂട്ടിക്കിടന്നു. റോഡുകളിൽ മണ്ണിടിച്ചലും മരം കടപുഴകി വീഴലും യാത്ര മാര്ഗങ്ങള് പൂർണമായും തടസ്സപ്പെട്ടു

തലശ്ശേരിയിൽ പല ഭാഗത്തും വെള്ളം കയറിയ നിലയിലാണ് കാലവർഷം ഇനിയും ശക്തി പ്രാപിക്കും എന്ന് നിരീക്ഷകർ

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: