പന്ന്യന്നൂരിൽ പഴശ്ശി കനാൽ തകർന്നു

പാനൂർ : പന്ന്യന്നൂർ പ്രദേശത്തും കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. പന്ന്യന്നൂർ കൊറ്റോൽ ക്ഷേത്ര പരിസരത്ത് പഴശി കനാലിന്റെ ഒരുഭാഗം

തകർന്ന് വെള്ളം സമീപത്തെ വയലുകളിൽ ഇരച്ചെത്തി. ശക്തമായ രീതിയിൽ വെള്ളം ഉയർന്നതിനെതുടർന്ന് ഈ പ്രദേശത്തെ വീട്ടുകാരെ മാറ്റി. പന്ന്യന്നൂർ പഞ്ചായത്ത് പ്രസി.എ.ശൈലജ, വൈസ് പ്രസി. കെ.ഇ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. തലശേരി തഹസിൽദാർ ടി.വി രഞ്ജിത്തിന്റെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസ് അധികാരികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പന്ന്യന്നൂർ പഞ്ചായത്തോ ഫീസ് പരിസരം, അരയാക്കൂൽ തോട്ടുമ്മൽ എന്നിവിടങ്ങളിലും ശക്തമായ വെള്ളക്കെട്ടുണ്ടായി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: