മാക്കൂട്ടം ചുരത്തില്‍ മൂന്നിടത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു

ഇരിട്ടി (കണ്ണൂര്‍): കനത്ത മഴയില്‍ മാക്കൂട്ടം ചുരത്തില്‍ മൂന്നിടങ്ങളില്‍ റോഡിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നു. ഇതോടെ വലിയ വാഹനങ്ങള്‍

ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിയില്‍ പലയിടത്തും മരങ്ങള്‍ കടപുഴി വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ ക്രെയിന്‍ ഉപയോഗിച്ച്‌ മാക്കൂട്ടം അമ്ബുകടക്ക് സമീപത്തെ പാലത്തിനടിയില്‍ വന്നടിഞ്ഞ വന്‍ മരങ്ങള്‍ സൈന്യം നീക്കി. എന്നാലും വലിയ വാഹനങ്ങള്‍ക്കൊന്നും ഇതുവഴി സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥിതിയില്ല. പാലത്തിന്‍റെ ഒരു ഭാഗവും ഇരുവശത്തെ സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. കൂടാതെ മൂന്ന് കിലോമീറ്ററോളം റോഡും പലയിടങ്ങളിലായി തകര്‍ന്നിട്ടുണ്ട്. ചുരത്തിലൂടെ യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയെ തുടര്‍ന്ന് 17 കുടുംബങ്ങളിലെ 82 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവര്‍ക്ക് അധികൃതര്‍ ഭക്ഷണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ച്‌ നല്‍കിയിട്ടുണ്ട്. മേഖലയില്‍ കോടികളുടെ നാശനഷ്ടാണ് സംഭവിച്ചത്. കച്ചേരിക്കടവ്, മുടിക്കയ , പാറക്കാമല മേഖലയില്‍ ഉരുള്‍പൊട്ടലില്‍ അമ്ബതോളം വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിച്ചു. വൈദ്യുതി ബന്ധവും താറുമാറായി. പഞ്ചായത്തും റവന്യുവകുപ്പും ചേര്‍ന്ന് നഷ്ടത്തിന്‍റെ കണക്കെടുക്കുന്നുണ്ട്.

കുടക് മാക്കൂട്ടം വനത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ശരതിന്‍റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നോടെ ചാവശേരി പൊതുശ്മശാനത്തില്‍ നടത്തി. ബുധനാഴ്ച രാത്രിയോടെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം മാനന്തവാടി വഴി പേരട്ട കുണ്ടേരിയിലെ തറവാട്ട് വീട്ടിലെത്തിക്കുകയായിരുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: