സ്കൂൾ വിട്ട് വരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: യുവാവിനെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കാഞ്ഞങ്ങാട് ഇട്ടമ്മലിലെ

മഹമൂദിനെ(42)ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂള്‍ വിട്ട് കാഞ്ഞങ്ങാട് ടൗണിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാരുടെ പരാതിയിന്‍മേല്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി മഹമൂദിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: