പോലീസുകാരന് എ.ഡി.ജി.പിയുടെ മകളുടെ വക തെറിവിളിയും തല്ലും

തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ചതായി പൊലീസ് ഡ്രൈവറുടെ പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പിയായ

സുദേഷ് കുമാറിന്റെ മകൾ മർദ്ദിച്ചതായി കാട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ഗവാസ്‌ക്കറാണ് പരാതിയുമായി രംഗത്തെത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഗവാസ്‌ക്കർ ഇപ്പോൾ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌ക്കറിനെ അസഭ്യം പറഞ്ഞിരുന്നതായും ഇക്കാര്യത്തിൽ ഗവാസ്‌ക്കർ എ.ഡി.ജി.പിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്.

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും തിരുവനന്തപുരം കനകക്കുന്നിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. രാവിലെ കനകക്കുന്നിൽ വച്ചും അസഭ്യം പറയുന്നത് തുടർന്നു. എന്നാൽ ഇതിനെ എതിർത്ത ഗവാസ്‌ക്കർ ഇനിയും അസഭ്യം തുടർന്നാൽ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതിൽ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകൾ വാഹനത്തിൽ നിന്ന് ഇറങ്ങുകയും ഗവാസ്‌ക്കറെ മൊബൈൽ ഫോൺ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഗവാസ്‌ക്കർ മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ എ.ഡി.ജി.പി തയ്യാറായിട്ടില്ല

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: