ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം:  അന്വേഷണം പൂർത്തിയായി കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും

പയ്യന്നൂർ: കുടുംബത്തോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന നാടോടി സംഘത്തിലെ ബാലികയെ

തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും.

കഴിഞ്ഞ മെയ് 9 ന് രാത്രിയിലാണ് പയ്യന്നൂർ മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടികളുടെ ഏഴ് വയസുകാരിയായ മകളെ ബൈക്കിലെത്തിയ ബേബി രാജ് തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്

സംഭവത്തിൽ പയ്യന്നൂർ പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്ത സ്റ്റേഷന് സമീപം താമസിക്കുന്ന സുരഭി നഗർ സ്വദേശി പി.ടി.ബേബി രാജ് (26) റിമാന്റിൽ കഴിയുകയാണ്. സംഭവം ഒതുക്കി തീർക്കാൻ ഇയാൾ ബാലികയുടെ ബന്ധുക്കൾക്ക് കൈമാറിയ എസ്- ബി ഐ യുടെ 50,000 രൂപയുടെ ചെക്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതു സംബന്ധിച്ച് റിപ്പോർട്ട് കേസന്വേഷണ ചുമതലയുള്ള സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒകെ.വിനോദ് കുമാർ ഐ.ജിക്ക് ഇന്ന് കൈമാറും. പരാതിയിൽ കേസെടുത്ത സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.പി.ആസാദ്, തളിപ്പറമ്പ് ഡിവൈഎസ്.പി.കെ.വി.വേണുഗോപാലിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ14 ന് പുലർച്ചെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത് സംഭവത്തിന് ശേഷം ഇയാൾ സേലത്തേക്ക് മുങ്ങുകയായിരുന്നു. കേസിൽ മറ്റ് പ്രതികൾ ഇല്ലെന്ന് കേസന്വേഷണ സംഘം വ്യക്തമാക്കി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: