ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ചെറുവാഞ്ചേരിയിൽ ഒട്ടോറിക്ഷാ പണിമുടക്ക്

ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ചെറുവാഞ്ചേരിയിലെ

ശരത്ത് മണിയാറ്റയ്ക്കാണ് ബുധനാഴ്ച വൈകീട്ട് മർദ്ദനമേറ്റത്. ചെറുവാഞ്ചേരിയിൽ നിന്നും പൂവത്തൂരിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.ഓട്ടോയിൽ സി.പി. എം ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.സുരേന്ദ്രനും ഉണ്ടായിരുന്നു. അക്രമം തടയാൻ ശ്രമിച്ച സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെയും തലശ്ശേരി സഹകരണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി പി എം ആരോപിച്ചു. ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഡ്രൈവർമാർ പണിമുടക്കുന്നത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: