വാട്സ്അപ്പ് കൂട്ടായ്മ മാതൃകാ പ്രവർത്തനവുമായി രംഗത്ത്

പാനൂർ: പ്രൈ മറിസ്കൂൾ വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ നൽകിയും പ്രദേശത്തെ വൃക്കരോഗികൾക്ക്

സാമ്പത്തിക സഹായം നൽകിയും നവ മാധ്യമ കൂട്ടായ്മയുടെ മാതൃകാ പ്രവർത്തനം.

പുത്തൂരിനടുത്ത കണ്ണങ്കോട് പ്രദേശത്തെപോരാളികൾ വാട്സ് അപ്പ് കൂട്ടായ്മയാണ് മാതൃകാ പ്രവർത്തനവുമായി രംഗത്തെത്തിയത്.

കണ്ണങ്കോട് വെസ്റ്റ് എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് പഠ’ നോ പകരണങ്ങൾ പോരാളികൾ വാട്സ് അപ്പ് കൂട്ടായ്മ നൽകിയത്.’
മoത്തിൽ അമ്മദ് മാസ്റ്ററുടെ സ്മരണക്കായാണ് പരിപാടി ഒരുക്കിയത്.

സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങിൽ വച്ച് പാനൂർ സി.ഐ.വി.വി ബെന്നി പo നോപകരണങ്ങൾ വിതരണം ചെയ്തു.വൃക്കരോഗികൾക്കുള്ള ധനസഹായ വിതരണം കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ നിർവ്വഹിച്ചു.

എൽ.എസ്.എസ്.ജേതാക്കളെ പാനൂർ എ.ഇ.ഒ.സി.കെ.സുനിൽകുമാർ ഉപഹാരം നൽകി ആദരിച്ചു.ഉച്ചഭക്ഷണ പാത്ര വിതരണം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.പി.സഫീറ നിർവ്വഹിച്ചു.പി.ടി.എ.പ്രസിഡൻറ് റസാഖ് പൂതങ്കോട് അധ്യക്ഷനായി.

അബ്ദുള്ള പൂതങ്കോട് സ്വാഗതം പറഞ്ഞു.
മoത്തിൽ അമ്മദ് മാസ്റ്ററെ അഡ്വ.കെ.സി.അംജത് മുനീർ അനുസ്മരണ പ്രഭാഷണം നടത്തി.
അബുബക്കർ പുത്തൂർ ട്രോ ഫി വിതരണം നിർവ്വഹിച്ചു.

പഞ്ചായത്ത് അംഗം കെ. റിനീഷ്, എം.എൻ.അസീസ്, വി.പി.രാജൻ, സി.കെ.കുഞ്ഞികണ്ണൻ, പി.വി.മൂസ, എ.കെ.ഹരിദാസൻ പൊന്നത്ത് നാണു, പി.കെ.ഉസ്മാൻ ഹാജി, ടി.ടി.അസൈനാർ, എ.സി. അൻവർ എന്നിവർ സംസാരിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: