നാലു വര്‍ഷമായിട്ടും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചില്ല; യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിന്റെ വിചാരണ മാറ്റിവെച്ചു

കാസര്‍കോട്: വിവാഹത്തിന് വാശി പിടിച്ച യുവതിയെ കാമുകന്‍

കഴുത്ത്‌ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന് നാലു വര്‍ഷമായിട്ടും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചില്ല

ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി മാറ്റിവെച്ചു.

നീലേശ്വരം കൊട്രച്ചാല്‍ സ്വദേശിയായ സതീഷ് (30), ചെറുവത്തൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകരയിലെ ബെന്നി (40) എന്നിവരാണ് കേസിലെ പ്രതികള്‍.

തൃക്കരിപ്പൂര്‍ ഒളവറഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി.രജനി (34) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് നിര്‍ണായക തെളിവായ രാസ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ 20ലേക്ക് വിചാരണ മാറ്റിവെച്ചത്.

2014 സെപ്തംബര്‍ 12നാണ് രജനി കൊല ചെയ്യപ്പെട്ടത്.
കാമുകന്‍ സതീഷിനൊപ്പം രജനി താമസിച്ചുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള സതീഷ് അവരുമായുള്ള ബന്ധം നിയമപരമായി പൂര്‍ണ്ണമായും വേര്‍പ്പെടുത്തിയ ശേഷം തന്നെ വിവാഹം ചെയ്യണമെന്ന് രജനി നിര്‍ബന്ധം പിടിച്ചപ്പോള്‍ സതീഷ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് ബെന്നിയുടെ സഹായേത്തോടെ കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് കേസ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: