ഊമയായി സഹായം അഭ്യർഥിച്ചെത്തിയയാൾ നാലു ലക്ഷം രൂപ മോഷ്ടിച്ചു

തിരൂർ: ഉൗമ എന്ന വ്യാജേന സഹായം അഭ്യർഥിച്ചു പോസ്റ്റോഫീസിലെത്തിയ

ആൾ നാലു ലക്ഷം രൂപ തട്ടിയെടുത്തു രക്ഷപ്പെട്ടു. തിരൂർ പാൻബസാറിലെ പോസ്റ്റ് ഓഫീസിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതുസംബന്ധിച്ചു അന്പതു വയസു പ്രായം തോന്നിക്കുന്ന ഇതര സംസ്ഥാനക്കാനെതിരേ പോലീസ് കേസെടുത്തു

സഹായം അഭ്യർഥിച്ചു കൊണ്ടുള്ള നോട്ടീസുമായി മോഷ്ടാവ് പോസ്റ്റ് ഓഫീസിലെത്തുകയായിരുന്നു. തുടർന്നു ഇയാൾക്കു സഹായം നൽകാനായി പോസ്റ്റ് ഓഫീസ് ജീവനക്കാരൻ സീറ്റിൽ നിന്നു എഴുന്നേറ്റപ്പോൾ കൗണ്ടറിലുണ്ടായിരുന്ന നാലു ലക്ഷം രൂപയുമായി ഭിക്ഷാടകൻ കടന്നുകളയുകയായിരുന്നു.

പരിസരത്തെ സിസിടിവി പോലീസ് പരിശോധിച്ചു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ മോഷണം നടത്തിയതിനു ഇയാൾക്കെതിരേ കോട്ടക്കൽ, മഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടിയിരുന്നില്ല. ഉൗമയെന്ന വ്യാജേന നാവ് നീട്ടിക്കാണിച്ച് കൈയിൽ കിട്ടുന്നതെന്തും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
പ്രതിക്കെതിരേ അന്വേഷണം ഉൗർജിതമാക്കിയതായും കൂടുതൽ കേസുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും തിരൂർ എസ്ഐ സുമേഷ് സുധാകരൻ പറഞ്ഞു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: