ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്തു: പിതാവിന് ജീവപര്യന്തം കഠിനതടവും പിഴയും

കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന്

ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിട്ടിക്ക് അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകി.

2014 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

വിവാഹശേഷം ഭർത്താവിന്‍റെ വീട്ടിൽ താമസിച്ചുവരവെ അമ്മയുടെ മരണമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പുലകുളി കഴിഞ്ഞ് ഭർത്താവ് ജോലിക്ക് പോയ അവസരത്തിൽ, മകൾ ഗർഭിണിയാണെന്ന് അറിയാമായിരുന്നിട്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ കെ മനോജ് കോടതിയിൽ ഹാജരായി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: