കണ്ണൂര്‍ സ്വദേശിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു

അസുഖം മൂര്‍ച്ഛിച്ച സുഹൃത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു മടങ്ങുകയായിരുന്ന കണ്ണൂര്‍ താണ

സ്വദേശിയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണവും ഫോണും തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ താണയിലെ പി.അസീം(37)ണ് അക്രമത്തിനിരയായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അസീമിന്‍റെ സുഹൃത്ത് ബാബുവിനെ അസുഖത്തെത്തുടര്‍ന്ന് മംഗളൂരു കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറില്‍ മടങ്ങുകയായിരുന്നു.

തലപ്പാടിയില്‍ എത്തിയപ്പോള്‍ ഒരു സംഘം ബൈക്കുകളില്‍ പിന്തുടരുകയും റോഡിന് കുറുകെ ബൈക്ക് ഇട്ട് തടയുകയും നാലുപേര്‍ കാറിനകത്തേക്ക് കയറി പണം ആവശ്യപ്പെട്ടു. നല്‍കാന്‍ തയാറാവാതിരുന്നപ്പോള്‍ ഇടിക്കട്ട കൊണ്ട് നെറ്റിയില്‍ഇടിച്ച് ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. പിന്നീട് എടിഎം കൗണ്ടറിലെത്തി 50,000 രൂപ തട്ടിയെടുത്ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം നടന്നത് മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി കൈമാറുകയായിരുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: