വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനി മരിച്ചു; അപകടം കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ

വടകര: അങ്കമാലിയിലെ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയും ഡിവൈഎഫ്ഐ നേതാവുമായ വടകര സ്വദേശിനി മരിച്ചു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപ്പറമ്പത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ്(20) ആണ് മരിച്ചത്. പയ്യന്നൂർ കോളേജിൽ സംസ്‌കൃതം വിദ്യാർത്ഥിനിയാണ് അമയ. കഴിഞ്ഞ ദിവസം രാത്രി 11:00 മണിക്കായിരുന്നു സംഭവം. കാലടി സംസ്കൃത സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. അങ്കമാലി ടൗണിലൂടെ നടന്നുപോകുന്നതിനിടയിൽ അമിതവേഗത്തിലെത്തിയ വാഹനം അമയയെ ഇടിച്ചിട്ടതിന്ശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിലേക്ക് വീണ അമയയുടെശരീരത്തിലൂടെ പിന്നാലെയെത്തിയ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമായത്. ഇരുവാഹനങ്ങളുംനിർത്താതെപോയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ കണ്ണൂർ സ്വദേശിയായ ശ്രീഹരിയെന്നവിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു. വടകര പൂവാടൻഗേറ്റ് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവും മുൻ യൂണിറ്റ് പ്രസിഡന്റുമാണ് അമയ. മരണത്തിൽ കെ എം സച്ചിൻദേവ് എംഎൽഎ അനുശോചനം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: