സഹോദരിയുമായി സൗഹൃദത്തിലാണെന്നാരോപിച്ച് യുവാവിനെ രണ്ടംഗസംഘം മർദ്ധിച്ചു

വെള്ളരിക്കുണ്ട്: സഹോദരിയുമായി സൗഹൃദത്തിലാണെന്നാരോപിച്ച് യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി രണ്ടു പേർക്രൂരമായി മര്‍ദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബളാല്‍ കുഴിങ്ങാട്ട് കണ്ണക്കൂര് ഹൗസില്‍ പാലയുടെ മകന് പി.വിനയന് എന്ന മുഹമ്മദലി(30)യെയാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബളാലിലെ ജലാല്‍,ഫൈസല്‍ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന വിനയനെ കുഴിങ്ങാട്ട് വെച്ച് രണ്ടുപേരും ചേര്‍ന്ന് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുകയും വിനയനെ റിക്ഷയില്‍ നിന്നും വലിച്ചിറക്കി നെഞ്ചത്തും പുറത്തും ചവിട്ടുകയും മുഖത്തും ശരീരമാസകലം മര്‍ദ്ദിക്കുകയുമായിരുന്നുവത്രെ. ഫൈസലിന്റെ സഹോദരിയുമായി വിനയന് സൗഹൃദത്തിലാണെന്ന് ആരോപിച്ചാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വെള്ളരിക്കുണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനയന്റെ നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.