ഒറ്റ നമ്പർ ചൂതാട്ടം രണ്ട് പേർ പിടിയിൽ

തളിപ്പറമ്പ്: ഒറ്റ നമ്പർ ചൂതാട്ടം പോലീസ് രണ്ടു പേരെ പിടികൂടി .
പരിയാരം കോരൻ പീടിക സ്വദേശി കെ.കെ. ജോസ് (64), പട്ടുവം മംഗലശ്ശേരി സ്വദേശി പി.പി.ദാമോദരൻ (54) എന്നിവരെയാണ് എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കാക്കാത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് പ്രതികളെ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് ഒറ്റ നമ്പർ ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും പണവും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.