തലശ്ശേരി റെയിൽവെ സ്റ്റേഷൻ റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി ടി സി മുക്കിൽ റെയിൽവെ സ്റ്റേഷൻ റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരത്തിൻ്റെ ശിഖരം പൊട്ടിവീണ് ഡ്രൈവർക്ക് പരിക്ക്.തലശ്ശേരി ടി സി മുക്കിൽ ആറ്റത്ത് ഹൗസിൽ കെ എ റെനിലിനാണ് പരിക്കേറ്റത്. ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി’

തലശ്ശേരി ടി സി മുക്കിൽ റെയിൽവെ സ്റ്റേഷൻ റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് റോഡരികിലെ മരത്തിൻ്റെ ശിഖിരo പൊട്ടിവീണത്. റെയിൽവെസ്റ്റഷൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ടി സി മുക്കിലെ ആറ്റത്ത് ഹൗസിൽ കെ എ റനിലിന്റെ . നെറ്റിയ്ക്കും, തലയ്ക്കുമാണ് പരിക്ക്. ഇദ്ദേഹം തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ വാഹനം നീക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചു. നിരവധി തവണ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും നടപടി എടുക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് പ്രശ്നം ഒത്ത് തീർപ്പാക്കിയത്.

മരംമുറിച്ച് മാറ്റുന്നത് സംബന്ധിച്ച് റെയിൽവെ അധികൃതരുമായി സംസാരിക്കുമെന്നും, നഗരസഭയുടെ സ്ഥലത്തുള്ള മരം മുറിച്ച് മാറ്റുമെന്നും ചെയർപേഴ്സൺ നാട്ടുകാർക്ക് ഉറപ്പ് നൽകി. ചെയർ പേഴ്സൺന്റെ ഉറപ്പിനെ തുടർന്ന് നാട്ടുകാരാണ് മരവും വാഹനവും നീക്കിയത്. ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: