കണ്ണൂര്‍ ചാമ്പാട് മിനി ലോറി കടകളിൽ പാഞ്ഞ് കയറി: ബസ് ഷെൽട്ടറും വായനശാലയും തകര്‍ന്നു.. 2 പേര്‍ക്ക് പരിക്ക്

കൂത്തുപറമ്പ് : അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് പാഞ്ഞുകയറി അപകടം.ലോറി ഡ്രൈവർ ക്കും ക്ലീനർക്കും പരിക്ക് . ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടം ഉണ്ടായത് ചാമ്പാട്ടെ ഡിവൈഎഫ്ഐയുടെ ബസ് ഷെൽട്ടർ , ഗ്രാമോദ്ധാരണ വായനശാല , ചേരിക്കൽ ബാലന്റെ കട , കോയ്യോത്ത് സന്തോഷിന്റെ സ്റ്റേഷനറി കട എന്നിവയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത് . തസ്ലിം എന്നയാൾ വാടകക്ക് എടുത്ത് മത്സ്യ കച്ചവടം ചെയ്യുന്ന ബാലന്റെ കടയാണ് പൂർണമായും തകർന്നത്.വടകരയിൽ നിന്നും ഊരത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് . ബാലുശ്ശേരി സ്വദേശികളായ ലോറി ഡ്രൈവർ സുധാകരൻ , ലോഡിംഗ് തൊഴിലാളി നികേഷ് എന്നിവർക്കാണ് നിസാര പരിക്കേറ്റത് . ഇരുവരും അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആ ശുപത്രിയിൽ ചികിത്സ തേടി . കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: