കണ്ണൂർ ജില്ലാ ആശുപ്രതിയില്‍ രോഗിക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെന്ന വാര്‍ത്ത വാർത്ത അടിസ്ഥാന രഹിതം ; നിയമനടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗിക്ക് ഓക്സിജൻ ലഭിച്ചില്ല എന്ന വാർത്ത അടിസ്ഥാന രഹിതം . ജില്ലാ ആശുപ്രതിയെ സംബന്ധിച്ച് ഒരു പ്രാദേശിക ചാനൽ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ തീർന്നു എന്നും അവിടെ കൃത്യമായി ഓക്സിജൻ എത്തിക്കുന്നില്ല എന്നും ജനങ്ങൾക്ക് പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓക്സിജൻ വിതരണം ചെയ്യുന്നത് ബാൽകോ കമ്പനിയാണ് . ജില്ലയിലെ മുഴുവൻ ആശുപ്രതികളിലും ആവശ്യാനുസരണം ഇവർ സിലിണ്ടർ ലഭ്യമാക്കുന്നുണ്ട് . ഇപ്പോൾ ഓക്സിജൻ ഉപയോഗിക്കുന്നതിന്റെ അളവ് കൂടുതലാണെങ്കിലും നിലവിൽ രോഗികൾക്ക് മാക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല . ഈ അടിയന്തിര സാഹചര്യം മുൻനിർത്തി ജില്ലാ ഭരണകൂടം അസിസ്റ്റന്റ് കലകടറുടെ നേത്യത്വത്തിൽ ” ഓക്സിജൻ വാർ റൂം ” ഒരുക്കിയിട്ടുണ്ട് . അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭാന്തിയാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: