180 ലിറ്റർ വാഷ് കണ്ടെടുത്തു പാറേമൊട്ട തൊട്ട്ചാലിലെ വൻ വാറ്റ് കേന്ദ്രം ആലക്കോട് എക്‌സൈസ് തകർത്തു അബ്‌കാരി കേസെടുത്തു.


കോവിഡിന്റെ രണ്ടാം വരവിന്റെ പശ്ചാതലത്തിൽ മദ്യശാലകൾ അടച്ചതോടെ പാറേമൊട്ട എന്ന സ്ഥലത്തു നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം തടഞ്ഞ് ആലക്കോട് എക്സൈസ് സംഘം അബ്‌കാരി കേസെടുത്തു.

ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആയ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി, തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ പാറമൊട്ട-മൈലംപെട്ടി കോളനി റോഡിൽ കാലുങ്കിന്റെ വലതുവശം അടി ഭാഗം പുറമ്പോക്ക് തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സാങ്കേതവും ഉദ്ദേശം 180 ലിറ്റർ വാഷ് വിവിധ പ്ലാസ്റ്റിക് ക്യാനുകളിലും,ജാറുകളിലും,അലുമിനിയകലത്തിലും സൂക്ഷിച്ചതു കണ്ടെത്തി നശിപ്പിച്ചു കേസെടുത്തു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ടി സമീപ പ്രദേശത്തുനിന്നും 900 ലിറ്റർ വാഷും മുൻപ് നിരവധി വാഷ് കണ്ടെത്തി അബ്‌കാരി കേസുകളും കണ്ടെടുത്തിട്ടുള്ളതുമാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ CEO മാരായ പെൻസ് പി , എ. എസ്.അരവിന്ദ്, വി.ശ്രീജിത്ത്, വി.ധനേഷ് ഡ്രൈവർജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: