കുടിയേറ്റ തൊഴിലാളികൾക്കും കർഷകർക്കും ഊന്നൽ; ചെറുകിട വ്യാപാരമടക്കം ഒമ്പത് മേഖലകൾക്കുള്ള പ്രഖ്യാപനവുമായി ധനമന്ത്രി

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒമ്പത് മേഖലകൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കുടിയേറ്റ തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിവർക്കു ഊന്നൽ നൽകുന്നതാണ് രണ്ടാം ഘട്ടം. ചെറുകിടവ്യാപാരമടക്കം ഒൻപത് മേഖലകൾക്കുള്ള പ്രഖ്യാപനങ്ങളുണ്ടാകും.

കർഷകർക്കായി രണ്ട് പ്രഖ്യാപനങ്ങൾ ഉണ്ടാകും. കർഷകർക്ക് സഹായം നൽകി. മൂന്നുകോടി കർഷകർക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചു. 4.22 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്ക് ലഭിച്ചു. മൂന്നുമാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യമായി ലഭിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി നൽകി. സംസ്ഥാനദുരന്തനിവാരണ ഫണ്ടിലേക്ക് 11,000 കോടി രൂപ നൽകി

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 31 മുതലുള്ള കാർഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി രണ്ടു പദ്ധതികൾ വീതവും പ്രഖ്യാപിക്കും. പ്രഖ്യാപനം തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: