വയോധികനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ : വയോധികനെ കാണാനില്ലെന്ന് പരാതി. കക്കാട് ലക്ഷ്മി കൃപയിൽ ജനാർദ്ദനന്റെ മകൻ പ്രദീപ് കുമാർ (58) ആണ് കാണാതായത്. പ്രദീപ്കുമാറിനെ കാണാനില്ലെന്ന് കാണിച്ച് അയൽവാസിയും ബന്ധുവുമായ കാർത്തിക നിവാസിൽ ശ്രീശൻ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മെയ് 12 ചൊവ്വാഴ്ച കക്കാടുള്ള വീട്ടിൽ നിന്നും ഇറങ്ങി പോയിട്ട് വീട്ടിലെത്തിയില്ലെന്നു കാണിച്ചാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ ടൗൺ സ്റ്റേഷനിൽ അറിയിക്കുക :

04972 763337, 9446055048.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: