കണ്ണൂർ ജില്ലയിലെ കടകൾ തുറക്കുന്നതിന് മെയ് 17 വരെ ലോക്ക് ഡൗണ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1588745209748","total_editor_time":159,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1588745209731","total_effects_time":0,"brushes_used":0,"height":1066,"layers_used":0,"width":1280,"subsource":"done_button"}

കണ്ണൂർ : ജില്ലയില്‍ മെയ് 17 വരെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ഒഴികെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാ കലക്‌ടർ ഇളവുകള്‍ അനുവദിച്ചു .മേയ് 17ന് സാഹചര്യം വിശദമായി പരിശോധിച്ച് പുതുക്കിയ ഉത്തരവ് ഇറക്കുന്നതാണെന്ന് കലക്‌ടർ ടി വി സുഭാഷ് വ്യക്തമാക്കി.

1. കടകള്

പഞ്ചായത്തുകളിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.

വളം കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും മേല്‍ മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. (പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പരമാവധി ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.)

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലുള്ള മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) മൊത്ത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്.

വളം, കീടനാശിനി കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും മേല്‍ മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. (പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഒരു കട ആഴ്ചയില്‍ പരമാവധി രണ്ട് ദിവസം). ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ദിനക്രമം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് നിശ്ചയിച്ച് നല്‍കേണ്ടതാണ്.

2. ബാങ്കുകുള്

സാധാരണ ബാങ്കകൾ 11 am മുതൽ 3 PM വരേയും സഹകരണ ബാങ്കുകള്‍ 10 am മുതൽ 2 PM വരെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

3. കാര്‍ഷിക മേഖല

5 തൊഴിലാളികളില്‍ അധികരിക്കാത്ത എല്ലാ കാര്‍ഷിക പ്രവര്‍ത്തികളും (കാര്‍ഷിക നേഴ്സറികള്‍ ഉള്‍പ്പെടെ) ചെയ്യാവുന്നതുമാണ്.

4. നിര്‍മ്മാണ പ്രവൃത്തികള്‍

5 തൊഴിലാളികളില്‍ അധികരിക്കാത്ത വീട് നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, കിണര്‍ നിര്‍മ്മാണം, ശൗചാലയ നിര്‍മ്മാണം. മഴക്കാല പൂര്‍വ്വ ശുചീകരണം, ഒാവുചാല്‍ നിര്‍മ്മാണം, റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവ നടത്താവുന്നതാണ്. നിര്‍മ്മാണ സാമഗ്രകള്‍ വില്‍പ്പന കടകള്‍ ഹോട്സ്പോട്ടുകള്‍ ഒഴികെ 11 മണി മുതല്‍ 4 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

5 വ്യവസായ സ്ഥാപനങ്ങള്‍

5 തൊഴിലാളികളില്‍ അധികരിക്കാതെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 5 ല്‍ കുൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കേണ്ട വന്‍കിട വ്യവസായ ശാലകള്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുവാദം വാങ്ങിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

6. തോട്ടം മേഖല

വിളവെടുപ്പും അനുബന്ധ പ്രവൃത്തികളും നടത്തുന്നതിന് കോവി‍ഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്താവുന്നതാണ്.

7. ഇ-കോമേഴ്സ്

അത്യാവശ്യ സാധനങ്ങള്‍ മാത്രം വിതരണം ചെയ്യാവുന്നതാണ്.

മേല്‍ ഇളവുകള്‍ HOTSPOT ഒഴികെയുള്ള പ്രദേശങ്ങള്‍ക്ക് മാത്രം ബാധകമായിരിക്കും. HOTSPOT ആയ പ്രദേശങ്ങള്‍ക്ക് ഇവ ബാധകമായിരിക്കിലെന്ന് കലക്‌ടർ ടി വി സുഭാഷ് അറിയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: