കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന്
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിക്കും. ജൂണ്‍ പതിമൂന്നിന് കാലത്ത് പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും. മെയ് 19ന് അര്‍ധരാത്രിക്ക്ശേഷം തിരുവാഭരണ ഘോഷയാത്ര അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞതിന് ശേഷമേ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. ജൂണ്‍ ആറ്വരെ സ്ത്രീകള്‍ക്ക് പ്രവേശനം തുടരും. മെയ് 19ന് ഭണ്ഡാരംവരവ്, 26ന് തിരുവോണം ആരാധന, മെയ് 27ന് ഇളനീര്‍വെപ്പ്, 28ന് ഇളന്നീരാട്ടം, അഷ്ടമി ആരാധന, 31ന് രേവതി ആരാധന, ജൂണ്‍ 3ന് രോഹിണി ആരാധന, 6ന് കലംവരവ് എന്നിവയാണ് മറ്റ് വിശേഷാല്‍ചടങ്ങുകള്‍. ഭക്തരുടെ താമസത്തിനായി കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രസമീപത്ത് അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കിഴക്കെ നടയിലെ മുത്തപ്പന് ക്ഷേത്രത്തില്‍ ദിവസവും അന്നദാനവും നടത്തും.