ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ഉച്ചയ്ക്ക് 12 മണിയോടെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ഈ മാസം 19 ന് നടയടയ്ക്കും.അതേസമയം വീണ്ടും നടതുറക്കുമ്പോള്‍ യുവതീ പ്രവേശനം ഏറെ ആശങ്കയുണ്ടാക്കുന്നു. മകരവിളക്കിന് ശേഷം പല തവണ നട തുറന്നെങ്കിലും സന്നിധാനത്തേക്ക് പ്രവേശിക്കാൻ യുവതികൾ ആരും എത്തിയില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ യുവതീ പ്രവേശനത്തിന് ചിലർ ശ്രമിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
യുവതീ പ്രവേശനത്തിന് ശ്രമം നടന്നാൽ അത് തടയാൻ ശബരിമല കർമസമിതിയും തയ്യാറെടുക്കുന്നുണ്ട്. ശബരിമലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്താനാണ് ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: