മാതൃദിനത്തിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇരിട്ടി :- മാതൃദിനത്തിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ചാവശ്ശേരി കട്ടേങ്കണ്ടത്ത് മാവിട്ടവൻഹൗസിൽ പരേതനായ മാവിട്ടവൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ.കരിയാടൻ പാർവ്വതി അമ്മ (86) യെ ആണ് മകൻ സതീശൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്
ഇന്ന് വൈകീട്ട് 3 മണിക്കാണ്നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്

സ്ഥിരമായി മദ്യപാനിയായ സതീശൻ ഇന്നലെമദ്യപിച്ച് വീട്ടിലെത്തിയ ശേഷം അമ്മയുമായി വഴക്കിട്ടതിനു ശേഷം കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തുകയായിരുന്നു സംഭവത്തിനു ശേഷം സതീശൻ തന്റെ വീടിനടുത്തുള്ള പിത്യ സഹോദരന്റെ വീട്ടിലെത്തി “താൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും ” പോലിസിനെ വിളിക്കാൻ നമ്പർ വേണമെന്നും ” ആവശ്യപെടുകയായിരുന്നു സതീശൻ നൽകിയ വിവരമനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഉടൻ വീട്ടിലെത്തി നിലത്തു വീണു കിടക്കുന്ന പാർവ്വതി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
പാർവ്വതി അമ്മയുടെ എക മകനാണ് സതീശൻ
ചെങ്കൽ ക്വാറിയിൽ കല്ല് കൊത്ത് യന്ത്രത്തിന്റെ ഡ്രൈവറായ സതീശന്റെ ഭാര്യ ഇരിട്ടി വികാസ് നഗർ സ്വദേശിനിയായ നിഷ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു രണ്ട് പെൺകുട്ടികളാണ് സതീശന്നുള്ളത് പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥിനികളായ ഇരുവരും അമ്മയുടെ മരണശേഷം പയഞ്ചേരി വികാസ് നഗറിലെ അമ്മയുടെ വീട്ടിലാണ് താമസം

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നസതീശൻ അമ്മയുമായി വഴക്കിടാറുണ്ടായിരുന്നതായും മാസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ അമ്മയെ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു
കൊലപാതക കാരണമെന്തെന്ന് അറിവായിട്ടില്ല
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മട്ടന്നൂർ സി.ഐ എ.വി ജോൺ, എസ്.ഐ ശിവൻ ചോടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സതീശനെ കസ്റ്റഡിയിലെടുത്തു മദ്യലഹരിയിലായ സതീശന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച പാർവ്വതിയമ്മയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: