നാടൻതോക്കുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

0

പിലാത്തറ: നാടൻതോക്കുസഹിതം ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. വെങ്ങര മുക്കിലെ കെ.നിധീഷ് (30), ചെറുതാഴം മൂലയിലെ കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് പരിയാരം എസ്.ഐ. ടി.എസ്.ശ്രീജിത്ത് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പട്രോളിങ്ങിന് ഇറങ്ങിയ എസ്.ഐ. കെ.കെ.തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ആറ് തിരകളും ഇവരിൽനിന്ന് കണ്ടെടുത്തു. ഹോം ഗാർഡ് കെ.രാജീവൻ, ഡ്രൈവർ പി.രാമചന്ദ്രൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പിടികൂടിയവർ നായാട്ടിന് ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു. നാടൻ ഒറ്റക്കുഴൽ തോക്കാണ് പോലീസ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.കെ.നിധീഷ്, ഷൈജു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading