ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ കുടിയാന്മലയില്‍ വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്

കണ്ണൂര്‍: കൊവിഡ് നിരീക്ഷണം ലംഘിച്ച്‌ വിശ്വാസികള്‍ക്കൊപ്പം കുരിശുമല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. വികാരി ലാസര്‍ വരമ്ബകത്തിനെതിരെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിനും, കോവിഡ് 19 ലംഘിച്ചതിനും കേസെടുത്തത്. കോവിദഃ ബാധിതനുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വൈദികന്‍ ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം കുരിശ് മലകയറിയത്.ദുബൈയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാര്‍ച്ച്‌ 29 മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വൈദികനും. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്ബര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തിഇതിനിടെയാണ് നിരീക്ഷണത്തില്‍ കഴിയേണ്ട വൈദികന്‍ വിശ്വാസികള്‍ക്കൊപ്പം മല കയറിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: