ദിവസവിശേഷം ഏപ്രിൽ 14

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ദേശീയ അഗ്നി ശമന സേനാ ദിനം… ബോംബെ ഡോക്ക്‌യാർഡിൽ 1944 ഏപ്രിൽ 14 ന് നടന്ന തീപിടിത്തത്തിൽ മരിച്ച 66 അഗ്നിശമന ജീവനക്കാരുടെ പാവന സ്മരണയ്ക്ക്….

43 ബി.സി- ജൂലിയസ് സീസർ വധിക്കപ്പെട്ടു..

1699 – ഖൽസ സമ്പ്രദായം, ഗുരു ഗോബിന്ദ്‌ സിംഗ് സ്ഥാപിച്ചു…

1792- ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം…

1841- എഡ്ഗാർ അല്ലൻ പോ എഴുതിയ ലോകത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ( Murders in the Rue Morgue) പ്രസിദ്ധീകരിച്ചു. ..

1865- അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണെ ഫോർഡ് തീയറ്ററിൽ നാടകം കണ്ട് കൊണ്ടിരിക്കെ, തീവ്ര വംശീയ വാദിയായ ജോൺ വിൽക്സ് ബൂത്ത് വെടിവച്ചു…

1894- തോമസ് എഡിസൺ കണ്ടു പിടിച്ച കൈനെറ്റോസ്കോപ്പിന്റെ ആദ്യ പൊതു പ്രദർശനം…

1903- ഡോ.ഹാരി പ്ലോട്സ്, ടൈഫോയ്‌ഡ്‌ വാക്‌സിൻ കണ്ടുപിടിച്ചു..

1912- ടൈറ്റാനിക് കപ്പൽ, ഏപ്രിൽ 10ന് ആരംഭിച്ച ആദ്യ യാത്രയിൽ തന്നെ, ഏപ്രിൽ 14ന് രാത്രി 11.45 ന് (പ്രാദേശിക സമയം) മഞ്ഞു മലയിൽ ഇടിച്ചു തകർന്നു…1500 ൽ ഏറെ യാത്രികർ കൊല്ലപ്പെട്ടു…

1915- തുർക്കി അർമേനിയയിൽ അധിനിവേശം നടത്തി…

1944- ബോംബെ തുറമുഖത്ത് 1376 ആളുകൾ കൊല്ലപ്പെട്ട സ്ഫോടനം..

1958- സ്പുട്നിക് 2 ഉപഗ്രഹം ഭൗമന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ചു കത്തിയമർന്നു..

1961- ലോരൻസേറിയം (മൂലകം 103) കണ്ടുപിടിച്ചു…

1986- ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിപ്പമേറിയ ആലിപ്പഴം വീഴ്ചയിൽ, ബംഗ്ലാദേശിലെ ഗോപാൽ ഗഞ്ചിൽ 92 പേർ കൊല്ലപ്പെട്ടു… ഒരു ആലിപ്പഴത്തിനു ഏകദേശം 1 കിലോ ഭാരം ഉണ്ടായിരുന്നു എന്ന് കണക്കാക്കുന്നു… ഇതു ലോക റെക്കോർഡ് ആണ്..

1988- അമേരിക്ക, സോവിയറ്റ് യൂണിയൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി അഫ്‌ഗാൻ കരാർ ഒപ്പുവച്ചു..

1989- 1,100,000,000 മത് ചൈനക്കാരൻ ജനിച്ചു..

2003- 99.99% കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച് മനുഷ്യ ജിനോം പദ്ധതി പൂർത്തീകരിച്ചു…

2015- 3.3 മില്യൺ വർഷം പഴക്കമുള്ള ശിലാ ആയുധങ്ങൾ, കെനിയയിലെ ലോമെക്വിയിൽ നിന്നു കണ്ടെടുത്തു…

2018- സിറിയയിലെ രാസായുധ പരിപാടിക്കെതിരെ, അമേരിക്കൻ സഖ്യ സേന വ്യോമാക്രമണം നടത്തി…

ജനനം

1629- ക്രിസ്ത്യൻ ഹഗ്ഗിൻസ്.. ഡച്ച് വാനനിരീക്ഷകൻ .. ശനിയുടെ വലയം കണ്ടു പിടിച്ചു..

1866.. ആനി സള്ളിവൻ.. ഹെലൻ കെല്ലർ എന്ന മൂക ബധിര വിദ്യാർഥിനിയെ ലോകം അറിയുന്ന ഹെലൻ കെല്ലറാക്കിയ അദ്ധ്യാപിക..

1891- ഡോ ബി.ആർ.അംബേദ്കർ… ഇന്ത്യൻ ഭരണഘടനാ ശിൽപ്പി.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി.. ദളിത് നേതാവ്.. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥിതിക്കെതിരെ പോരാടി. അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു… 1990 ൽ ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകി..

1906- ഫൈസൽ രാജാവ്.. സൗദി രാജാവ് (1964 -75)

1907- പി.സി.ജോഷി- ഉത്തർ പ്രദേശ് സ്വദേശി – ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) പ്രഥമ ജനറൽ സെക്രട്ടറി..

1919.. കെ. സരസ്വതി അമ്മ- പ്രശസ്ത മലയാളി എഴുത്തുകാരി.. നിഗൂഢ വ്യക്തിത്വം – ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ജീവനക്കാരിയായിരുന്നു..

1922- അലി അക്ബർ ഖാൻ.. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ.. പദ്മവിഭൂഷൺ ജേതാവ് (1989)..

1925.. ജോസ് പ്രകാശ്- ദീർഘകാലം മലയാള സിനിമയിലെ വില്ലൻ നടൻ.. 2011ൽ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു…

1930- കവിയൂർ രേവമ്മ- ആദ്യകാല പിന്നണി ഗായിക.. കർണാടക സംഗീതജ്ഞ.. ജീവിത നൗക, നീലക്കുയിൽ തുടങ്ങി നിരവധി മലയാളം ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്.. ആദ്യകാല ഗായികത്രയങ്ങളിൽ ഒരാൾ…

1942- മാർഗരറ്റ് ആൽവ – കർണാടക സ്വദേശിയായ മുൻ കേന്ദ്ര മന്ത്രി..

1960- മുഹമ്മദ് ഷഹീദ് – 1980 ൽ മോസ്കോ ഒളിമ്പിക്സിൽ ഹോക്കി സ്വർണം നേടിയ ഇന്ത്യൻ ടീമംഗം. അർജുന അവാർഡ് ജേതാവ്..

1963- സായ്കുമാർ – മലയാള നടൻ.. അതുല്യ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ

1984- ജെ.പി. ഡുമിനി – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം… അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരിക്കൽ പോലും റൺ ഔട്ട് ആകാത്ത ഏക താരം…

1984- ഉമർ ഗുൽ- പാക്കിസ്ഥാൻ ക്രിക്കറ്റ് താരം.. 20 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത രണ്ടാമത്തെ താരം…

ചരമം

1924- ലൂയിസ് സള്ളിവൻ – അംബരചുംബികളുടെ പിതാവ്

1940- കെ.പി . വള്ളോൻ.. കൊച്ചി രാജ്യത്തെ ദളിത് സമരങ്ങളുടെ മുന്നണി പോരാളി.. സാമുഹ്യ പരിഷ്കർത്താവ്, യുക്തിവാദി, ബുദ്ധമതം സ്വീകരിച്ചു.. വസൂരി ബാധിതർക്കായി പ്രവർത്തിച്ചു വസൂരി ബാധിച്ച് മരിച്ചു..

1950- ഭഗവാൻ ശ്രീ രമണ മഹർഷി – ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിന്റെ കണ്ണികളിലൊരാൾ.. അദ്വൈത വേദാന്തത്തിന്റെ പ്രചാരകൻ…

1969- രാംദാസ് ഗാന്ധി – മഹാത്മജിയുടെ മൂന്നാമത്തെ പുത്രൻ, ഗാന്ധിജിയുടെ ആഗ്രഹ പ്രകാരം, അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയ പുത്രൻ..

1973- ഒ.ടി. ശാരദ കൃഷ്ണൻ – ഒന്ന്, രണ്ട് നിയമസഭകളിൽ കോഴിക്കോട്‌ 1 മണ്ഡലത്തിന്റെ പ്രതിനിധി

1985- എ.വി. കുട്ടിമാളു അമ്മ- സ്വാതന്ത്യ സമര പോരാളി.. 2 മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജയിലിൽ കിടന്ന ധീര വനിത..

2011 – വാൾട്ടർ ബ്രൂണിങ്ങ് – അമേരിക്കകാരൻ- 115 വയസ്സ് വരെ ജീവിച്ച് ഗിന്നസ് റിക്കാർഡ് ബുക്കിൽ സ്ഥാനം പിടിച്ചു.. 1896 ൽ ജനനം…

2013- രാമ പ്രസാദ് (R P) ഗോയങ്ക – പ്രമുഖ വ്യവസായി – RPG ഗ്രുപ്പ് ഉടമ – മർഫി റേഡിയോ സ്ഥാപകൻ

2013 – പി.ബി. ശ്രീനിവാസ് – പിന്നണി ഗായകൻ, കവി, സംഗീത പണ്ഡിതൻ.. മാമലകൾപ്പുറത്ത്… എന്ന പ്രശസ്ത ഗാനം പാടിയ ഗായകൻ.

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: