കുട്ടികൾക്ക് കൈത്താങ്ങായി ടൗൺ പോലീസും ഡോക്ടർ അന്നമ്മ മാത്യുവും ;ടൌൺ പോലീസ് സ്റ്റേഷനിൽ നാളെ ഡോ .അന്നമ്മ മാത്യുവിന്റെ നേതൃത്വത്തിൽ നാളെ കുട്ടികൾക്ക് സൗജന്യ ചികിത്സ

പണമില്ലാതെ   ചികിത്സയ്ക്ക് വേണ്ടി നെട്ടോട്ട മോടുന്ന ഈ കാലത്ത്  രോഗം മൂലം വിഷമം അനുഭവിക്കുന്ന കുട്ടികൾക്ക്  സൗജന്യ ചികിത്സയൊരുക്കി മാതൃകയാവുകയാണ്     കണ്ണൂർ  ടൌൺ പോലീസ്  സ്റ്റേഷനും  ഡോക്ടർ അന്നമ്മ  മാത്യുവും ..നാളെ കാലത്ത് (15-04-2018)  10 മണി  മുതൽ  12 വരെ യാണ്   രോഗം മൂലം  വിഷമം അനുഭവിക്കുന്ന കുട്ടികൾക്കായി സൗജന്യ ചികിത്സ   കണ്ണൂർ ടൗൺ    പോലീസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത് .മാതൃകാ പരമായ  ഈ സൗജന്യ  ചികിത്സയ്ക്ക് ടൗൺ പോലീസ് സ്റ്റേഷനും ഡോ .അന്നമ്മ മാത്യുവിനും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് ജനങ്ങളിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: