238 റൺസിന്റെ വിജയം, രണ്ടാം ടെസ്റ്റും പരമ്പരയും ഇന്ത്യക്ക് സ്വന്തം

ചിന്നസ്വാമി സ്റ്റേഡിയത്തിലും ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ ഇന്ത്യന്‍ സംഘം 238 റണ്‍സിന് തകര്‍ത്തു. 447 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്കി. നാല് വിക്കറ്റെടുത്ത ആര് അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.
ഇന്നത്തെ വിക്കറ്റുകളോടെ അശ്വിൻ ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ സ്റ്റെയിനെ മറികടന്ന് എട്ടാം സ്ഥാനത്ത് എത്തി. അക്സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് ഇത് തുടർച്ചയായ 17ആം വിജയമാണ്.
ഇന്ത്യ ആദ്യ ഇന്നിങ്സ് : 252/10
ശ്രീലങ്ക ആദ്യ ഇന്നിങ്സ് ; 109/19
ഇന്ത്യ രണ്ടാം ഇന്നിങ്സ് : 303/9
ശ്രീലങ്ക രണ്ടാം ഇന്നിങ്സ്: 208/10