ഏകദിന ശിൽപശാല ചൊവ്വാഴ്ച

കല്ല്യാശ്ശേരി ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഏകദിന ശിൽപശാല ചൊവ്വാഴ്ച (മാർച്ച് 15) രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തിലാണ് ശിൽപശാല. മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിക്കും.കില ഫാക്കൽട്ടി, റിട്ട. പഞ്ചായത്ത് സെക്രട്ടറി കെ വി പത്മനാഭൻ പഞ്ചായത്ത് ലൈസൻസ് ഇ ഒ ഡി ബി അനുബന്ധ നിയമങ്ങൾ എന്ന വിഷയത്തിലും പി സി ബി കണ്ണൂർ അസി. എഞ്ചിനീയർ അഞ്ജലി ജോർജ്ജ് മലിനീകരണ നിയന്ത്രണ ബോർഡ് നിയമങ്ങൾ – നടപടിക്രമങ്ങൾ എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കും.