പണം വെച്ച് ചീട്ടുകളി ഏട്ടംഗ സംഘം അറസ്റ്റിൽ

പിണറായി: ക്ഷേത്ര ഉത്സവ പറമ്പിന് സമീപം പണം വെച്ച്ചീട്ടുകളി ഏട്ടംഗ സംഘം അറസ്റ്റിൽ. കളിസ്ഥലത്ത് നിന്നും1, 34,000 രൂപ കണ്ടെടുത്തു. മയ്യിൽ സ്വദേശി അബ്ദുൾ ഖാദർ (40), പാതിരിയാട്ടെ റംഷാദ് ( (36) ,തില്ലങ്കേരിയിലെ ബജേഷ്(40), മാലൂരിലെ നാസർ (46), മയ്യിൽ സ്വദേശി ജീവൻ ( 4 2) പേരാവൂർ വെള്ളാർ വള്ളിയിലെ രാജേഷ് (41), തില്ലങ്കേരിയിലെ അശ്വിൻ (24), മണത്തണയിലെ ബിജു (42) എന്നിവരെയാണ് എസ്.ഐ.സി പി.അബ്ദുൾ നസീറും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 3.30 മണിയോടെ കീഴത്തൂർ രയരോത്ത് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ വെച്ച് പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റു ചെയ്തത്.