യുവാവിനെതിരെ പോക്സോ കേസ്

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം കാണിച്ച യുവാവിനെതിരെ പോലീസ് പോക്സോ കേസെടുത്തു. രാമന്തളികുന്നിക്കരക്കാവ് സ്വദേശി ബാലചന്ദ്രനെ (40) തിരെയാണ് പോക്സോനിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പറഞ്ഞത്. 2014-ൽ എട്ട് വയസുള്ള സമയത്താണ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെമൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: