യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തുന്നു, മാർച്ച്​ 17 മുതൽ തീരുമാനം പ്രാബല്യത്തിൽ

ദുബൈ: യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തിവെക്കുന്നു. മാർച്ച് 17 മുതൽ നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്കൊഴികെ വിസ ലഭ്യമാവില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകൾ കർശനമാക്കുന്നതിെൻറ സൂചനയാണ് ഇൗ തീരുമാനം. 

മാർച്ച് 17ന് മുമ്പ് വിസ ലഭിച്ചവർക്ക് ഇൗ തീരുമാനം പ്രയാസം സൃഷ്ടിക്കില്ല.

ലോക ആരോഗ്യ സംഘടനയുടെ നിർദേശം പാലിച്ചാണ് ഇത്തരമൊരു മുൻകരുതൽ തീരുമാനമെന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

രാജ്യങ്ങൾ യാത്രക്കാർക്ക് ആരോഗ്യപരിശോധന  സാധ്യമാക്കുന്നതുവരെ ഇൗ നടപടി നിലനിൽക്കും എന്നും അതോറിറ്റി പറയുന്നു. 

മാരകമായ വൈറസ് വ്യാപനം തടയുക എന്ന ഉത്തരവാദിത്വവും മറ്റു രാജ്യങ്ങളോടുള്ള െഎക്യദാർഢ്യവുമാണ് തീരുമാനം എന്നും വാർത്താകുറിപ്പ് വ്യക്തമാക്കുന്നു. 

വിവിധ വിമാനക്കമ്പനികൾ ഇതിനകം തന്നെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ ഏറെയും ഇൗ മാസം 28 വരെ റദ്ദാക്കി.

 അതിനിടെ രാജ്യതലസ്ഥാനമായ അബൂദബിയിലെ ലൂവർ മ്യൂസിയം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടുവാനും സർക്കാർ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: