വാടകക്ക് കൊടുത്ത കാർ പണയം വെച്ച് വിശ്വാസവഞ്ചന നടത്തിയ കേസിലെ പ്രതി 7 വർഷത്തിന് ശേഷംപിടിയിൽ.

കണ്ണൂർ സിറ്റി: വാടകക്ക് കൊടുത്ത കാർ പണയം വെച്ച് വിശ്വാസവഞ്ചന നടത്തിയ കേസിലെ പ്രതി 7 വർഷത്തിന് ശേഷം പിടിയിൽ.കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതായിരുന്നു. മലപ്പുറം പറപ്പൂർ കുനിയിൽ ഹൗസിൽ കെ. മുഹമ്മദ് വാജിദ് (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കലിൽ വെച്ചാണ് സിറ്റി സി.ഐ പി.ആർ സതീശൻ, എ.എസ്.ഐമാരായ എം. അജയൻ, പി.കെ ഷാജി, സി.പി.ഒ ജസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തു കണ്ണൂരിലെത്തിച്ചു കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2013 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം. വാഹനം മറിച്ചു വിറ്റ ആന്ധ്രയിൽ നിന്നും കണ്ടെത്തിയിരുന്നു. കേസിലെ ആറു പ്രതികളിൽ ഇയാളടക്കം രണ്ടുപ്രതികൾ മുങ്ങി നടക്കുകയായിരുന്നു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ അക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

ഇയാൾ വളപട്ടണം പൊലീസ് സ്റ്റേഷനിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: