കവർച്ചക്കെത്തിയ അക്രമികളെ കീഴടക്കാൻ സഹായിച്ച കണ്ണൂർ സ്വദേശിയായ ജീവനക്കാരന് ലുലു ഗ്രൂപ്പിന്റെ അംഗീകാരം

അബുദാബി: കഴിഞ്ഞ ആഴ്ചയിൽ 2 സായുധ മോഷ്ടാക്കളുമായി ധീരമായി പോരാടിയ ജീവനക്കാരുടെ കർത്തവ്യ ബോധത്തിനും ധീരതയ്കും ലുലു ഗ്രൂപ്പിന്റെ സ്‌നേഹോഷ്‌മളമായ അംഗീകാരം.

മുഖ്താർ സെമൻ (കണ്ണൂർ.മാട്ടൂൽ )സ്വദേശി., ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം. എ യൂസഫലി അബുദാബിയിൽ ലുലു ഗ്രൂപ്പ് എച്ച് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രത്യേക അവാർഡും 5,000 ദിർഹം പ്രതിഫലവും നൽകി ആദരിച്ചു. കൂടാതെ ഹൈദ്രാബാദ് സ്വദേശി അസ്ലം പാഷ മുഹമ്മദും ഉണ്ടായിരുന്നു ഇവർക്ക് രണ്ടു പേർക്കും ഉടനടി പ്രൊമോഷൻ നൽകാനും നിർദേശം നൽകി.

മുഖ്താർ, അസ്ലം എന്നിവരുടെ ധൈര്യത്തെയും വിശ്വാസ്യതയേയും പുകഴ്ത്തിയ യൂസുഫലി യു.എ.ഇ പോലീസിനെയും രാജ്യത്തിൻറെ സുരക്ഷാ സംവിധാനങ്ങളെയും പ്രതേകം പ്രശംസിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: